Mon. Dec 23rd, 2024
വാരണാസി:

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ സംസ്‌കൃത യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിയെ പരാജയപ്പെടുത്തി എൻഎസ് യുഐ. എല്ലാ സീറ്റും തൂത്തുവാരിയാണ് എൻഎസ് യുഐ ചരിത്രജയം സ്വന്തമാക്കിയത്. എബിവിപിയുടെ കൃഷ്ണ മോഹനെ തോല്‍പ്പിച്ച മോഹന്‍ ശുക്ല യൂണിയന്‍ പ്രസിഡണ്ടാകും. അജിത് കുമാര്‍ ചൗബേ വൈസ് പ്രസിഡണ്ടും ശിവം ചൗബേ ജനറല്‍ സെക്രട്ടറിയുമാകും.

ബിജെപിയ്ക്കുള്ള തക്കതായ മറുപടിയാണ് യുവാക്കള്‍ നല്‍കിയതെന്ന് ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശ്വനാഥ് കുന്‍വാര്‍ പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

By Divya