Fri. Apr 4th, 2025
ഒമാൻ:

ഒമാനിൽ സ്വകാര്യ കമ്പനികൾക്ക് കൊവിഡ് വാക്സിൻ സംഭരിക്കാൻ അനുമതി. ജീവനക്കാർക്ക് വേണ്ടി വാക്സിൻ ശേഖരിക്കാനാണ് കമ്പനികൾക്ക് അനുമതി നൽകിയത്. ജീവനക്കാർക്ക് വേണ്ടി വാക്സിൻ സംഭരിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ തൊഴിലാളികളുടെ എണ്ണവും മറ്റുവിവരങ്ങളും അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ സൂക്ഷിച്ചുവെക്കുന്ന വാക്സിെൻറ വിലയായ 20ഒമാൻ റിയാൽ കമ്പനികൾ വഹിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

By Divya