Mon. Dec 23rd, 2024
കോഴിക്കോട്:

ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിൽ കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് സൂചിപ്പിച്ച് എൽഡിഎഫ് ഘടകക്ഷിയായ ലോക് താന്ത്രിക് ജനതാദൾ. എൽജെഡി നേതാവ് സലീം മടവൂരാണ് കെടിജലീൽ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് തുറന്നു പറഞ്ഞത്.

ബാക്കിയുള്ള 18 ദിവസത്തേക്കായി മാത്രം മന്ത്രി സ്ഥാനത്ത് തുടരണമോ അതോ വരും കാലത്ത് യഥാർഥ അഴിമതിക്കാർക്ക് അധികാരത്തിൽ കടിച്ചുതൂങ്ങാൻ മാതൃക നൽകാതെ മാറി നിൽക്കണമോ എന്ന് ആലോചിക്കണം – എന്നായിരുന്നു സലിം മടവൂരിന്റെ പ്രതികരണം.

ലോകായുക്ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയെ സമീപിക്കണമെന്നും അനുകൂല വിധിയുണ്ടെങ്കിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരാമെന്നും സലിം പറ‌ഞ്ഞു.

By Divya