Fri. Oct 31st, 2025
തിരുവനന്തപുരം:

പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം സംബന്ധിച്ച  വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി. ആകെ വിതരണം ചെയ്തത്, വോട്ട് രേഖപ്പെടുത്തിയത്, എണ്‍പത് വയസിന് മുകളില്‍ വോട്ടുചെയ്തവര്‍ എന്നിവയുടെ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കത്ത് നല്‍കിയത്.

By Divya