Mon. Dec 23rd, 2024
കൊച്ചി:

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലേയും ഗാനത്തിലൂടെ പ്രസിദ്ധയായ ആളാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ആദിവാസി കലാകാരിയായി നഞ്ചിയമ്മ പാടിയ പാട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ നഞ്ചിയമ്മ പാടിയ പുതിയൊരു ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ചെക്കന്‍ എന്ന സിനിമയിലെ അതുക്ക് അന്ത എന്ന ഗാനവുമായാണ് നഞ്ചിയമ്മ വീണ്ടും ആരാധകഹൃദയം കീഴ്‌പ്പെടുത്തിയത്.നഞ്ചിയമ്മ തന്നെയാണ് ഗാനത്തിന്റെ വരികളെഴുതിയത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം കുറഞ്ഞസമയത്തിനുള്ളില്‍ നിരവധി പേരാണ് കണ്ടത്.

ഷാഫി എപ്പിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ചെക്കന്‍. വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അയ്യപ്പനും കോശിയിലും നഞ്ചിയമ്മ പാടിയ ദൈവ മകളെ, കലക്കാത്ത എന്നീ പാട്ടുകളാണ് നഞ്ചിയമ്മയെ പ്രസിദ്ധയാക്കിയത്.

നഞ്ചിയമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി സംഗീതസംവിധാനം ചെയ്ത നാലുപാട്ടുകളാണ് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കായി പാടിയത്. ഇതില്‍ ആദ്യം പുറത്തുവന്ന കലക്കാത്ത എന്ന ഗാനം കോടിക്കണക്കിന് പേരാണ് കണ്ടത്.

By Divya