Mon. Dec 23rd, 2024
കോയമ്പത്തൂര്‍:

മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനെതിരെ പരാതിയുമായി കോയമ്പത്തൂര്‍ പ്രസ് ക്ലബ്. മാധ്യമപ്രവര്‍ത്തകനെ തന്റെ ഊന്നുവടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചെന്നാണ് കമല്‍ഹാസനെതിരായ ആരോപണം.
വോട്ടെടുപ്പ് ദിനത്തിലായിരുന്നു സംഭവം. കാലിന് അടിയന്തര ശസ്ത്രക്രിയ നടന്നതിനാല്‍ ഊന്നുവടി ഉപയോഗിച്ചായിരുന്നു കമല്‍ഹാസന്‍ നടന്നിരുന്നത്.

വോട്ടെടുപ്പിനിടെ പോളിങ് ബൂത്തില്‍ എത്തിയ കമലിന്റെ വിഡിയോ എടുക്കാന്‍ ശ്രമിച്ച സണ്‍ ടിവി റിപ്പോര്‍ട്ടര്‍ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. കമല്‍ വടി ഉയര്‍ത്തുന്നതിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനെ കാണുന്നില്ലെന്നും രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഭാഗ്യം കൊണ്ട് മാത്രമാണ് മാധ്യമപ്രവര്‍ത്തകന് അടികൊള്ളാതിരുന്നതെന്നും കമല്‍ഹാസനെതിരെ നടപടി എടുക്കണമെന്നും താരം മാപ്പ് പറയണമെന്നും കോയമ്പത്തൂര്‍ പ്രസ് ക്ലബ് ആവശ്യപ്പെട്ടു.

By Divya