ഡല്‍ഹി:
നിര്‍ബ ന്ധിത മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹരജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് ആർ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇത്തരം ഹരജികള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് വ്യക്തമാക്കി.
പതിനെട്ടിന് വയസ്സിനു മുകളില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണിതെന്നും ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പണം നല്‍കി സ്വാധീനം ചെലുത്തിയോ, ഭീഷണിപ്പെടുത്തിയോ, മന്ത്രവാദം എന്നിവയിലൂടെയോ രാജ്യത്ത് മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അത് തടയാന്‍ പ്രത്യേകം നിയമനിര്‍മ്മാണം നടത്തണമെന്നുമുള്ള ഹരജിയിലെ ആവശ്യവും കോടതി തള്ളി