Mon. Dec 23rd, 2024
കണ്ണൂര്‍:

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം പ്രഹസനമാണ്. അന്വേഷണ സംഘത്തെ മാറ്റണം. സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ മറ്റ് മാർഗങ്ങൾ നോക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസുകാരെ ഉപയോഗിച്ച് കേസ് തേയ്ച്ച് മായ്ച്ച് കളയാമെന്നൊന്നും സിപിഐഎം കരുതേണ്ട. കൊല്ലപ്പെട്ട മൻസൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏത് അറ്റം വരെയും പോകും. പാർട്ടിയും മുന്നണിയും കുടുംബത്തിനൊപ്പം നിൽക്കും. നിയമപരമായ എല്ലാ പിന്തുണയും നൽകും. കൊലപാതകത്തിനുള്ള മറുപടി കായികമായി നൽകില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

തിരഞ്ഞെടുപ്പിൽ വാക്കേറ്റവും വാശിയുമൊക്കെ പതിവാണ്. എന്നാൽ ചിലയിടങ്ങളിൽ അതല്ല അസ്ഥ. ക്രൂരമായ അക്രമം അഴിച്ചുവിടുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

By Divya