Wed. Jan 22nd, 2025
കോഴിക്കോട്:

ബാലുശ്ശേരിയിലെ കോണ്‍ഗ്രസ്-സിപിഐഎം സംഘര്‍ഷത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നതെന്നും തങ്ങളുടെ പ്രവര്‍ത്തകരൊക്കെ ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായതെന്നും ധര്‍മ്മജന്‍ പറഞ്ഞു.

‘നമ്മുടെ പ്രവര്‍ത്തകരെ ഒക്കെ അവര്‍ തല്ലി. പലരും ആശുപത്രിയിലാണ്. പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചു. നല്ല സങ്കടം ഉണ്ട്. തെരഞ്ഞെടുപ്പ് അല്ലേ. ആശയപരമായിട്ടുള്ള വ്യത്യാസങ്ങളല്ലേ നമുക്ക് ഉള്ളൂ.

‘ഒരാളെ തല്ലാനും കൊല്ലാനും എങ്ങനെയാ. എനിക്ക് നല്ല പേടിയുണ്ട്. നാല്‍പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു. ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം ഉണ്ടാവും. അതാണ് അവര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ കാണിച്ചത്.’ ധര്‍മ്മജന്‍ പറഞ്ഞു.

By Divya