Wed. Jan 22nd, 2025
കണ്ണൂര്‍:

പാനൂർ പെരിങ്ങത്തൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന പാർട്ടി ഓഫിസും വീടുകളും മറ്റും സന്ദർശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും. ഇന്ന് രാവിലെയാണ് ഇരുവരും സ്ഥലത്തെത്തിയത്.

മുസ്ലിം ലീഗിന്റേത് പ്രാകൃതവും അപലപനീയവുമായ നടപടിയെന്ന് എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ലീഗ് പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരിൽ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകൾ സംഘടിപ്പിച്ചത്. സിപിഐഎമ്മിന്റെ ഓഫിസുകൾ, വായനശാല, കടകൾ, സ്റ്റുഡിയോ, വീടുകൾ ഉൾപ്പെടെ തകർന്നു.

നാട്ടിൽ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള അക്രമണമാണ് ഇന്നലെ നടന്നത്. സിപിഐഎം പ്രവർത്തകരുടെ മാത്രമല്ല, ഇതര രാഷ്ട്രീയത്തിൽപ്പെട്ടവരുടെ കടകളും തകർക്കപ്പെട്ടു. കലാപത്തിലൂടെ മേധാവിത്വം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഇത് ന്യായീകരിക്കാനാകില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി.

By Divya