Mon. Dec 23rd, 2024
മുംബൈ:

ഇംഗ്ലിഷ് ക്രിക്കറ്റ് താരം മോയിന്‍ അലിയെക്കുറിച്ചുള്ള എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ് വിവാദമാകുന്നു. ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ മോയിന്‍ അലി സിറിയയില്‍ പോയി ഐഎസില്‍ ചേരുമായിരുന്നു എന്നാണ് തസ്‌ലീമ ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായപ്പോള്‍ എഴുത്തുകാരി ട്വീറ്റ് പിന്‍വലിച്ചുവെങ്കിലും ക്രിക്കറ്റ് ലോകം വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

ഈ മാസം അഞ്ചിനാണ് തസ്‌ലീമയുടെ വിവാദ ട്വീറ്റ് ഉണ്ടായത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തസ്‌ലീമ വിശദീകരണവും നല്‍കിയിരുന്നു. ‘മോയിന്‍ അലിയുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ ട്വീറ്റ് ആക്ഷേപഹാസ്യമാണെന്ന് എന്റെ വിമര്‍ശകര്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ എന്നെ ആക്ഷേപിക്കാന്‍ അവര്‍ അതൊരു ആയുധമാക്കി. കാരണം ഞാന്‍ ഇസ്‌ലാമിലെ തീവ്ര ചിന്താഗതിയെ എതിര്‍ക്കുന്ന വ്യക്തിയും മുസ്‌ലിം സമൂഹത്തില്‍ മതേതര ചിന്ത വളര്‍ത്താന്‍ ശ്രമിക്കുന്നയാളുമാണ്,’ തസ്‌ലീമ പറഞ്ഞു.

By Divya