Mon. Dec 23rd, 2024
പത്തനംതിട്ട:

അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം ജി കണ്ണന്റെ നേത്യത്വത്തിൽ അടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം അടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കുത്തിയിരിക്കുന്നത്. 

മർദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വൈകിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടൂരിൽ റോഡ് ഉപരോധിച്ചിരുന്നു. റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സ്ഥാനാർഥി പ്രതിഷേധവുമായി എത്തിയത്.

By Divya