Mon. Dec 23rd, 2024
ബെംഗളൂരു:

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയെ ”കാല കുമാരസ്വാമി” (കറുത്ത കുമാരസ്വാമി) എന്ന് വിളിച്ച് അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംഎലഎ സമീര്‍ അഹമ്മദ് ഖാന്‍. മാര്‍ച്ച് 30 ന് ബിദാര്‍ ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു കുമാരസ്വാമിക്കെതിരെ ഇയാള്‍ പ്രസ്താവന നടത്തിയത്.
പ്രസ്താവനക്ക് പിന്നാലെ ബെംഗളൂരുവിലെ ജെഡിഎസ് അംഗങ്ങള്‍ എംഎലഎയ്ക്കെതിരെ പരാതി നല്‍കുകയും അദ്ദേഹത്തിന്റെ വീടിന് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

ഇതിന് പിന്നാലെ തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് എംഎൽഎ വീണ്ടും രംഗത്തെത്തി. കറുത്ത ആളെ കറുത്തവന്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കുകയെന്നായിരുന്നു എംഎൽഎ ചോദിച്ചത്. പാര്‍ട്ടി നേതാവ് എച്ച് ഡി കുമാരസ്വാമിക്കെതിരെ വംശീയ പരാമര്‍ശം നടത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

By Divya