Mon. Dec 23rd, 2024
കൊൽക്കത്ത:

ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ബിജെപിയിൽ ചേരില്ലെന്ന് സുഹൃത്തും സിപിഐഎം നേതാവുമായ അശോക് ഭട്ടാചാര്യ. രാഷ്ട്രീയത്തിലേക്കില്ലെന്ന് ഗാംഗുലി തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് അശോക് ഭട്ടാചാര്യ പറഞ്ഞു. ഗാംഗുലി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അശോക് ഭട്ടാചാര്യയുടെ വെളിപ്പെടുത്തൽ .

തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ആളും ബിജെപിയുടെ മുഖ്യമന്ത്രിയാകുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പരാമർശമാണ് വീണ്ടും ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയത്.

എന്നാൽ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് തീർത്തു പറയുകയാണ് അടുത്ത സുഹൃത്തും സിപിഐഎമ്മിനെ സ്ഥാനാർത്ഥിയുമായ അശോക് ഭട്ടാചാര്യ. ഗാംഗുലിയുമായി 25 വർഷത്തെ ബന്ധമുണ്ടെങ്കിലും ഒരിക്കൽപോലും സിപിഐഎം രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. ഗാംഗുലിയെ രാഷ്ട്രീയക്കാരനായി കാണാൻ ബംഗാളിലെ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും അശോക് ഭട്ടാചാര്യ പറഞ്ഞു.

By Divya