Mon. Apr 7th, 2025
കണ്ണൂർ:

തളിപ്പറമ്പ് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ടും ബൂത്തുപിടിത്തവും നടന്നുവെന്നും ഇവിടെ റീപോളിങ് വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഇരട്ടവോട്ടിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ നിർദേശത്തിനെതിരെ എൽഡിഎഫ് സ്ഥാനാർഥി എംവി ഗോവിന്ദൻ നടത്തിയ ആഹ്വാനം സിപിഎം പ്രവർത്തകർ ഏറ്റെടുത്തതാണു കള്ളവോട്ട് നടക്കാനിടയാക്കിയതെന്നു കെ സുധാകരൻ എംപി ആരോപിച്ചു.

വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ ആ വോട്ടുകൾ ചെയ്തിരിക്കുമെന്നായിരുന്നു, കള്ളവോട്ടിനുള്ള എം വി ഗോവിന്ദന്റെ ആഹ്വാനം. റീ പോളിങ് എന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.

By Divya