Fri. Oct 24th, 2025
ചെന്നൈ:

തമിഴ് നടന്‍ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ. ചെക്ക് കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ശരത് കുമാറിന് പങ്കാളിത്തമുള്ള മാജിക്ക് ഫ്രെയിംസ് കമ്പനിയുടെ 1.5 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയ കേസിലാണ് വിധി.

റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ ഹർജിയിലാണ് ഉത്തരവ്. സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശരത് കുമാർ പ്രതികരിച്ചു.

By Divya