Mon. Dec 23rd, 2024
പാലക്കാട്:

എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ കെ ബാലന്‍. സുകുമാരന്‍ നായര്‍ ചെയ്തത് ചതിയാണെന്നും പ്രസ്താവന ഞെട്ടിച്ചുവെന്നും എ കെ ബാലന്‍ പറഞ്ഞു. യുഡിഎഫ് കരുതിവെച്ച ബോംബ് ഇതായിരുന്നു എന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളുടെ പ്രസ്താവന കൂടി വന്നപ്പോള്‍ ഗൂഢാലോചന വ്യക്തമായെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് തീരുമാനം. മന്നവും നാരായണപ്പണിക്കരും ഇരുന്ന സ്ഥാനത്തിരുന്നാണ് സുകുമാരന്‍ നായര്‍ ഇത് ചെയ്തത്. സുകുമാരന്‍ നായര്‍ പറഞ്ഞാലുടന്‍ സാധാരണ നായന്മാര്‍ കേള്‍ക്കുമെന്ന് കരുതണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

By Divya