Wed. Jan 22nd, 2025
ചങ്ങനാശ്ശേരി:

 
മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്ന് വോട്ടര്‍മാരോട് ചങ്ങനാശ്ശേരി അതിരൂപത. രാജ്യത്തിന്‍റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തമബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ നിര്‍ദ്ദേശം.