Mon. Dec 23rd, 2024
ലഖ്‌നൗ:

 
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് പോലീസ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കാപ്പന്‍ ഹാഥ്റസ്സിലേക്കെത്തിയതെന്നാണ് പോലീസ് വാദം.

കാപ്പന്‍ മാധ്യമപ്രവര്‍ത്തനം മറയാക്കുകയായിരുന്നെന്നും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഹാഥ്റസ്സിലേക്ക് യാത്ര നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഉത്തര്‍ പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഹാഥ്റസ്സില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സിദ്ദീഖ് കാപ്പന്‍ ഹാഥ്റസ്സില്‍ എത്തിയതെന്നും കാപ്പനെതിരെ തെളിവുണ്ടെന്നുമാണ് ഉത്തര്‍ പ്രദേശ് പോലീസ്സിന്റെ വാദം.

ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫാണ് ഹാഥ്റസ്സ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയതെന്നും പോലീസ് ആരോപിച്ചിരുന്നു.