Mon. Dec 23rd, 2024
ന്യൂഡൽഹി:

 
കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ആക്രമിച്ച കേസില്‍ എബിവിപി നതാവ് കുല്‍ദീപ് യാദവ് അടക്കം 14 പേര്‍ അറസ്റ്റില്‍. കേസില്‍ 33  പേരാണ് പ്രതികള്‍. രാകേഷ് ടിക്കായത്തിന്‍റെ വാഹനത്തിന് നേരെ വെടിവെപ്പ് നടന്നെന്ന ഭാരതീയ കിസാന്‍ യൂണിയന്‍റെ ആരോപണം പൊലീസ് തള്ളി. കല്ലുകളും വടികളും കൊണ്ടാണ് കാറിന് നേരെ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഹര്‍സോളിയിലെ കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ് രാകേഷ് ടിക്കായത്തിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. വിഷയത്തില്‍ വലിയ പ്രതിഷേധം ഉണ്ടായതോടെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.