Fri. Nov 22nd, 2024
തിരുവനന്തപുരം:

 
കസ്റ്റംസ്സിന് നിയമസഭ എത്തിക്സ് ആന്റ് പ്രിവിലിജ് കമ്മിറ്റിയുടെ നോട്ടീസ്. ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് നിയമസഭയ്ക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസിൽ പറയുന്നത്. മറുപടി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും അവഹേളനമെന്ന് നോട്ടീസിലുണ്ട്. മറുപടിക്ക് സമയം വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.

ജോയിന്റ് കമ്മീഷണർ വസന്ത ഗോപനാണ് നോട്ടീസ് നൽകിയിരുന്നത്. രാജു എബ്രഹാം നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ആദ്യം നൽകിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭ സെക്രട്ടറിയേറ്റ് കസ്റ്റംസിൻ്റെ ശ്രദ്ധയിൽ പെടുത്തി. ഇതിന് നൽകിയ മറുപടിയാണ് പ്രിവിലേജ് നോട്ടീസിന് ഇടയാക്കിയത്. സഭ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നിയമസഭയുടെ നോട്ടീസില്‍ പറയുന്നു. ബംഗാളിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ മറുപടിക്ക് സമയം നീട്ടി നൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.