Mon. Dec 23rd, 2024

നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‍ത ‘കരിക്കി’ന്‍റെ പുതിയ മിനി സിരീസ് ആയ ‘റിപ്പറി’ന്‍റെ പൈലറ്റ് എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നെറ്റ്ഫ്ളിക്സുമായുള്ള കരിക്കിന്‍റെ ആദ്യ സഹകരണമാണ് ഇത്. റിലീസ് ചെയ്‍ത് അഞ്ച് മണിക്കൂറുകള്‍ക്കകം ഒരു മില്യണ്‍ ആളുകളാണ് എപ്പിസോഡ് കണ്ടിരിക്കുന്നത്.

എപ്പിസോഡിന്‍റെ നിലവിലെ വ്യൂവര്‍ഷിപ്പ് 1.6 മില്യണ്‍ കടന്നിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു റിപ്പറിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിയാണ് നിഖില്‍ പ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന മിനി സിരീസ്.