Wed. Jan 22nd, 2025
വാഷിംഗ്ടണ്‍:

അമേരിക്കയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിരോധനം നീക്കുന്ന ബില്‍ തടഞ്ഞുവെച്ചു. യു എസിലെ അലബാമയിലാണ് ബില്ല് തടഞ്ഞുവെച്ചത്. യാഥാസ്ഥിതിക ക്രിസ്ത്യൻ ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്ല് തടഞ്ഞുവെച്ചത്. ഹിന്ദു മത വിഭാഗക്കാര്‍ യോഗയിലൂടെ മത പരിവര്‍ത്തനത്തിന് ശ്രമിക്കുമെന്നായിരുന്നു പ്രധാനമായും ക്രിസ്ത്യന്‍ യാഥാസ്ഥിതിക ഗ്രൂപ്പുകള്‍ ആരോപണം ഉന്നയിച്ചത്.

1993 അലബാമ ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിരോധിച്ചിരുന്നു. 2020ല്‍ അലബാമയില്‍ യോഗ നിരോധനം നീക്കുന്ന ബില്‍ 17നെതിരെ 84 വോട്ടുകള്‍ക്ക് പാസാക്കിയിരുന്നു. തുടര്‍ന്ന് ബില്‍ സെനറ്റിന്റെ അംഗീകാരത്തിന് വിട്ടെങ്കിലും ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ബില്‍ മരവിപ്പിക്കുകയായിരുന്നു.

By Divya