Thu. Apr 24th, 2025
കോഴിക്കോട്:

താന്‍ ഇടതുപക്ഷത്തിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ വലതുപക്ഷത്തിന്റെ ആയുധമാകാന്‍ അനുവദിക്കാറില്ലെന്നും എന്നുവെച്ച് ഒന്നും മിണ്ടാതിരിക്കാറില്ലെന്നും സുനില്‍ പി ഇളയിടം. ടി പി ചന്ദ്രശേഖരന്‍ വധത്തെ മുന്‍നിര്‍ത്തി വിമര്‍ശനപരമായി താന്‍ എഴുതിയിരുന്നുവെന്നും, അതിനെതിരെ വിമര്‍ശനപരമ്പര തന്നെ വന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഎപിഎ, സോഷ്യല്‍മീഡിയ നിയന്ത്രണം തുടങ്ങിയവയ്‌ക്കെതിരേയും താന്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ടെന്നും സാമ്പത്തിക സംവരണത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയെന്നും സുനില്‍ പി ഇളയിടം പറയുന്നു. എന്നാല്‍ അതൊന്നും വലതുപക്ഷത്തിൻ്റെ ആയുധമാകാതെ നോക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

By Divya