Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത്​ ഇടതു സർക്കാർ അധികാരമേറുമ്പോൾ കാലി ഖജനാവാണ്​ ഉണ്ടായിരുന്നതെന്ന്​ ധനമന്ത്രി തോമസ്​ ഐസക്. എന്നാൽ കുറഞ്ഞത്​ അയ്യായിരം കോടിയുടെ ട്രഷറി മിച്ചവുമായാണ്​ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതെന്നും​ ഐസക്​ പറഞ്ഞു.

ഈ വർഷം എടുക്കാമായിരുന്ന രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതുൾപ്പെടെയാണ്​ ട്രഷറി മിച്ചമെന്നും ഐസക്​ ഫേസ്​ബുക്ക്​ പോസ്റ്റിൽ കുറിച്ചു. കൊവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്‌മെന്‍റിലൂടെ എല്ലാ പേയ്‌മെന്‍റുകളും കൊടുത്താണ് ഈ വർഷം അവസാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്‌മെന്റിലൂടെ എല്ലാ പേയ്‌മെന്റുകളും കൊടുത്താണ് ഈ വർഷം അവസാനിക്കുന്നത്. എല്ലാം നൽകി കഴിഞ്ഞ ശേഷവും അയ്യായിരം കോടി രൂപയെങ്കിലും ട്രഷറി മിച്ചമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ വർഷം എടുക്കാമായിരുന്നു രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതുൾപ്പെടെയാണിത്. ഇത് അടുത്ത സാമ്പത്തിക വർഷത്തെ ധന മാനേജ്‌മെന്റ് സുഗമമാക്കുമെന്നുറപ്പാണ്

By Divya