Fri. Apr 26th, 2024
ജി​ദ്ദ:

സൗ​ദി​യി​ൽ 2021 മേ​യ്​ 17 മു​ത​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ക​ളി കാ​ണാ​ൻ ആ​ളു​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന്​ saudi Ministry of Sports വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന​വ​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നാ​നു​മ​തി.

വാ​ക്​​സി​നെ​ടു​ത്ത, സ്​​റ്റേ​ഡി​യ​ത്തി​ൽ മൊ​ത്തം ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ആ​ളു​ക​ളു​ടെ 40 ശ​ത​മാ​നം പേ​ർ​ക്കാ​ണ്​​​ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കു​ക​യെ​ന്നും കാ​യി​ക മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. മാ​ർ​ച്ച്​ 30 ചൊ​വ്വാ​ഴ്​​ച ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റി​യാ​ദി​ലെ മാ​ർ​സൂ​ൽ പാ​ർ​ക്ക്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സൗ​ദി ദേ​ശീ​യ ടീ​മും ഫ​ല​സ്​​തീ​ൻ ടീ​മും ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ണാ​ൻ പ്ര​ത്യേ​ക ഇ​ള​വ്​ ന​ൽ​കും.

സു​പ്ര​ധാ​ന മ​ത്സ​ര​ത്തി​ൽ ദേ​ശീ​യ ടീ​മി​നെ പി​ന്തു​ണ​ക്കാ​നും ഗാ​ല​റി​യി​ലി​രി​ക്കു​ന്ന കാ​യി​ക ആ​രാ​ധ​ക​ർ​ക്ക്​ ക​ളി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേ​ണ്ടി​യാ​ണി​ത്​. ത​വ​ക്ക​ൽ​ന ആ​പ്പി​ൽ വാ​ക്​​സി​നെ​ടു​ത്ത​താ​യി കാ​ണി​ക്കു​ന്ന​വ​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്​​ക്​ ധ​രി​ക്കു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും പാ​ലി​ച്ചി​രി​ക്ക​ണം.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കാ​യി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

By Divya