Fri. Apr 26th, 2024
മൂവാറ്റുപുഴ:

സി പി ഐ യുടെയും സൈബർ പോരാളികളുടെയും വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി മൂവാറ്റുപുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഡോ മാത്യു കുഴൽനാടൻ. വ്യക്ത്യാധിക്ഷേപങ്ങൾ ഒഴിവാക്കി മൂവാറ്റുപുഴയുടെ വികസനം ചർച്ച ചെയ്യാൻ സി പി ഐ യും ഇടതുപക്ഷ സുഹൃത്തുക്കളും തയ്യാറാകണമെന്ന് മാത്യു തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മാത്യു സ്ഥാനാർത്ഥിയായപ്പോൾ മുതൽ സൈബർ ഇടങ്ങളിൽ കടുത്ത വ്യക്ത്യാധിക്ഷേപങ്ങളാണ് മാത്യുവിനു നേരെയുണ്ടാകുന്നത്. ഇതിനെതിരേയാണ് മാത്യു വിശദമായി പ്രതികരിച്ചിരിക്കുന്നത്.

താൻ പാർട്നറായിട്ടുള്ള KMN P Law എന്ന സ്ഥാപനത്തിന്‍റെ പാർട്നറാണ് മുതിർന്ന അഭിഭാഷകനായ കെ കെ വേണുഗോപാൽ എന്ന ആരോപണവും മാത്യു നിഷേധിച്ചു. ഓർത്തഡോക്സ് സഭയുടെ വക്കാലത്ത് എടുത്തിരിക്കുന്നത് മാത്യുവിന്‍റെ സ്ഥാപനത്തിന്‍റെ പാർട്നറായ കുര്യാക്കോസ് ആണ് എന്ന ആരോപണത്തിനും ഫേസ്ബുക്ക് കുറിപ്പില്‍ മാത്യു മറുപടി പറയുന്നുണ്ട്.

By Divya