Fri. Apr 26th, 2024
ദുബൈ:

ലോകമെമ്പാടുമുള്ള ആയിരം കലാകാരന്മാർക്ക് സാംസ്കാരിക വിസ അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി അറിയിച്ചു. ‘സാംസ്കാരിക വിസ’ എന്ന പേരില്‍ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭം 2019ൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പ്രഖ്യാച്ചത്. പ്രതിഭാസമ്പന്നമായ സർഗ്ഗാത്മകതയുടെ കേന്ദ്രമാക്കി ദുബൈയെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

എമിറേറ്റിന്റെ വിജ്ഞാനാധിഷ്ഠിത മേഖലകളിലെ എഴുത്തുകാർ, കലാകാരന്മാർ എന്നിവരുടെ പങ്കാളിത്തം പരമാവധി വർദ്ധിപ്പിക്കാനും അതിന്റെ വികസന പ്രക്രിയയിൽ ദുബൈയുടെ സാംസ്കാരികവും, സൃഷ്ടിപരവുമായ മേഖലകളുടെ പങ്ക് ഉയർത്താനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. മികച്ച അറബ്, അന്തർദ്ദേശീയ പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള യുഎഇയുടെ ലക്ഷ്യത്തിന്റെ കൂടി ഭാഗമാണ് ഈ പദ്ധതി.

By Divya