Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് എബിപി ന്യൂസ് സി വോട്ടർ സർവേ റിപ്പോർട്ട്. 83 മുതൽ 91 സീറ്റുകൾ വരെ നേടി പിണറായി വിജയൻ സർക്കാർ ഭരണത്തുടർച്ച നേടുമെന്നാണ് സർവേ പ്രവചനം. യുഡിഎഫിന് 47 മുതൽ 55 സീറ്റുകൾ വരെ ലഭിക്കുമെന്നും പറയുന്നു.

ബിജെപി കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കില്ലെന്നു പറയുന്ന സർവേ, എൻഡിഎ രണ്ട് സീറ്റുകൾ വരെ നേടുമെന്നും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സർവേ പ്രവചനങ്ങളാണ് പുറത്തുവന്നത്.

തമിഴ്നാട്ടിൽ ഡിഎംകെ കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചുവരും. 154–162 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ഭരണമുന്നണിക്ക് 58–66 സീറ്റുകൾ ലഭിക്കുമെന്നും കമലിന്റെ മക്കൾ നീതി മയ്യം 2–6 സീറ്റ് വരെ നേടുമെന്നും സർവേ പറയുന്നു. അസമിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണു സർവേ റിപ്പോർട്ട്

By Divya