തിരുവനന്തപുരം:
സല്‍സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന് യോഗ റിസര്‍ച്ച സെന്റര്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലേക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയതിനെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ആദിവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കൊടുക്കാന്‍ 3 സെന്റ് സ്ഥലമില്ലാത്ത സര്‍ക്കാര്‍ ആര്‍എസ്എസ് അനുകൂലിയായ ആള്‍ക്ക് നാല് ഏക്കര്‍ കൊടുക്കുന്നത് അഴിമതിയാണെന്ന് ഹരീഷ് ആരോപിച്ചു.
“ശ്രീ. എം എന്നു സ്വയം വിളിക്കുന്ന ഒരു ആർഎസ്എസ് അനുകൂല വ്യക്തിക്ക്, തിരുവനന്തപുരത്ത് 4 ഏക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കിയ വാര്‍ത്തയോട് എത്ര ഇടതു ഹാന്റിലുകള്‍ പ്രതികരിക്കും എന്നു ഞാന്‍ നോക്കുകയായിരുന്നു. 10 വര്‍ഷത്തേക്ക് പാട്ടം പോയാല്‍ ഭൂമി വിറ്റതിനു തുല്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത് !
യോഗയില്‍ യൂണിവേഴ്സിറ്റി നല്‍കുന്ന അറിവോ പാണ്ഡിത്യമോ പോലും അങ്ങേര്‍ക്കുള്ളതായി അറിയില്ല. യോഗ വളര്‍ത്താന്‍ ആണെങ്കില്‍ നയം തീരുമാനിച്ചു അതില്‍ വൈദഗ്ധ്യം ഉള്ളവരെ കണ്ടെത്തി സഹായിക്കണം. ഇത് അതല്ല, നഗ്‌നമായ അഴിമതിയാണ്. യുഡിഎഫിന്റെ അവസാന കാലം സന്തോഷ് മാധവനു സഹായം പോലെ, ഇപ്പോള്‍ ഇയാള്‍. ഇനി യുഡിഎഫ്നെ നോക്കൂ, ബിജെപിയെ നോക്കൂ, ആരെങ്കിലും കാര്യമായി പ്രതികരിച്ചോ? ഭൂരഹിതരുടെ രാഷ്ട്രീയം പറയുന്നുണ്ടോ?
ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞോ? UDF ന്റെ കാലത്തെ വലിയ ഭൂമി തട്ടിപ്പ് പലതും ഒരു ഇടതു നേതാവും കോടതിയില്‍ പോയി റദ്ദാക്കിയിട്ടില്ല. സര്‍ക്കാര്‍ 5 വര്‍ഷം ഇരുന്നിട്ടും ചെയ്തില്ല. ഇതൊരു പരസ്പര പുറംചൊറിയല്‍ തട്ടിപ്പാണ്. കൊള്ള സംഘത്തിലെ അംഗങ്ങള്‍ പരസ്പരം കാണിക്കുന്ന സ്‌നേഹം പോലെ, ഇടതുപക്ഷം തെറ്റു ചെയ്താല്‍ മിണ്ടാതെ, കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ ഇരിക്കണം എന്നാണ് അണികളുടെ ലൈന്‍. എതിര്‍ക്കുന്നവനെ ലേബല്‍ അടിച്ചോ തെറി വിളിച്ചോ ഒതുക്കണം എന്നാണ് അവര്‍ പഠിച്ചിരിക്കുന്നത്.
ശ്രീ. എമ്മി നു 4 ഏക്കര്‍ ഭൂമി നല്‍കാനുള്ള ഉത്തരവ് ഇറങ്ങട്ടെ, ഞാനത് ചോദ്യം ചെയ്യും. കേരളത്തിലെ അവസാന ഭൂരഹിതനും ഭൂമി കൊടുത്തിട്ട് മതി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊതുആവശ്യത്തിനു ഭൂമി ആവശ്യമില്ലെങ്കില്‍ മാത്രം മതി, സര്‍ക്കാര്‍ ഭൂമിയില്‍ ഇരുന്ന് സ്വകാര്യ ട്രസ്റ്റിന്റെ യോഗപഠിക്കുന്നത്.
https://www.facebook.com/harish.vasudevan.18/posts/10159205730557640
സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് എംഎല്‍എ വിടി ബല്‍റാം എത്തി. പാവപ്പെട്ടയാളുകള്‍ക്ക് വീടുവെച്ച് നല്‍കാനുള്ള ഭൂമി തന്നെ വേണമോ പിണറായി വിജയന്റെ സ്വന്തക്കാര്‍ക്ക് നല്‍കാനെന്ന് വിടി ബല്‍റാം ചോദിച്ചു. പോകുന്ന പോക്കില്‍ കടുംവെട്ടും ആര്‍എസ്എസ് പ്രീണനവുമാണ് പിണറായിയുടെ ഇരട്ട ലക്ഷ്യമെന്നും ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പത്തു വര്‍ഷത്തേക്കെന്ന പേരില്‍ ഭൂമി പാട്ടത്തിന് കൈമാറിക്കഴിഞ്ഞാല്‍പ്പിന്നെ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയാല്‍ മതി എന്നതാണല്ലോ കേരളത്തിന്റെ അനുഭവം. ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന്‍റെ സത്സംഗ് ഫൗണ്ടേഷന് യോഗ റിസർച്ച് സെന്‍റർ സ്ഥാപിക്കാൻ നാലേക്കർ ഭൂമി നൽകാൻ സംസ്ഥാന മന്ത്രിസഭ. തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിലാണ് ഭൂമി അനുവദിച്ചത്. ഹൗസിങ് ബോര്‍ഡിന്‍റെ കൈവശമുള്ളതാണ് സ്ഥലം.
https://www.youtube.com/watch?v=nT-hj6lBoag