Thu. Apr 25th, 2024
ലോക്കഡൗണിൽ സന്തോഷം പരത്താൻ കന്യാസ്ത്രീകളുടെ നൃത്തം
അയർലൻഡ്:

കൗണ്റ്റി ഡബ്ലിൻ മഠത്തിലെ പതിമൂന്ന് റിഡംപ്റ്റോറിസ്റ്റൈൻ കന്യാസ്ത്രീകൾ ലോക്ക്ഡൗണിൽ “ആളുകളെ സന്തോഷിപ്പിക്കാൻ” ഒരു വൈറൽ ഡാൻസ് ചലഞ്ച് ആയി രംഗത് വന്നിരിക്കുകയാണ്.

28 നും 92 നും ഇടയിൽ പ്രായമുള്ള കന്യാസ്ത്രീകൾ വീഡിയോയിൽ ജെറുസലേമ ഡാൻസ് ചലഞ്ച് അവതരിപ്പിക്കുന്നു,  ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ പതിനായിരക്കണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു. 

ചുവപ്പ്, നീല നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച അവർ ഡ്രംകോണ്ട്രയിലെ സെന്റ് അൽഫോൺസസിന്റെ മഠത്തിനും മനോഹരമായ മൈതാനത്തിനും ചുറ്റും സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തം വെയ്ക്കുന്നു.

 1859 മുതൽ ഡബ്ലിൻ ആസ്ഥാനമാക്കിയ മഠം പുറം ലോകവുമായുള്ള അവരുടെ ഇടപെടലിനെ പരിമിതപ്പെടുത്തുകയും അവരുടെ ജീവിതം പ്രാർത്ഥനയ്ക്കായി സമർപ്പിക്കുകയും ചെയ്തുവരുന്നു.

തെക്ക്-പടിഞ്ഞാറൻ ആഫ്രിക്കയിലെ അംഗോളയിലെ ഫെനെമെനോസ് ഡു സെംബ, സുവിശേഷ സ്വാധീനമുള്ള ഗാനമാണ് ഇവർ നൃത്തം ചെയ്യുന്നതായി തിരഞ്ഞെടുത്തത്, ദക്ഷിണാഫ്രിക്കൻ നിർമ്മാതാവ് മാസ്റ്റർ കെജി എഴുതിയതും നോംസെബോ ശബ്ദം നൽകിയതുമാണ് ഈ ഗാനം

https://youtu.be/o10KbVTn_qQ