Sat. Jan 18th, 2025
കോയമ്പത്തൂർ:

രാജ്യത്തിൻ്റെ വ്യാവസായിക വളർച്ചയ്ക്ക് തമിഴ്നാട് വഹിക്കുന്നത് വലിയ സ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരാണ് ശരിക്കും ജീവിക്കുന്നതെന്നും മറ്റുള്ളവർ കർഷകരാൽ ജീവിച്ച് അവരെ ആരാധിക്കുന്നവരാണെന്നുമുള്ള തിരുവള്ളുവരുടെ വചനങ്ങളും അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു. കോയമ്പത്തൂരിൽ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന.

“രാജ്യത്തിൻ്റെ വ്യാവസായിക വളർച്ചയ്ക്ക് തമിഴ്നാട് വഹിക്കുന്നത് സുപ്രധാന പങ്കാണ്. വ്യവസായം വളരുന്നതിനുള്ള അടിസ്ഥാന ആവശ്യങ്ങളിലൊന്ന് തുടർച്ചയായ വൈദ്യുതി വിതരണമാണ്. രണ്ട് പ്രധാന വൈദ്യുതി പദ്ധതികൾ രാജ്യത്തിനായി സമർപ്പിക്കുകയും ഒരു വൈദ്യുതി പദ്ധതിക്ക് അടിത്തറയിടുകയും ചെയ്തതിൽ ഇന്ന് ഞാൻ സന്തുഷ്ടനാണ്.

ഇന്ന്, കോയമ്പത്തുരിനും തമിഴ്നാടിനും ഗുണം ലഭിക്കുന്ന നിരവധി വികസന പദ്ധതികൾക്ക് ഇന്ന് തുടക്കമിടുകയാണ്.
കർഷകരാണ് ശരിക്കും ജീവിക്കുന്നതെന്നും മറ്റുള്ളവർ കർഷകരാൽ ജീവിച്ച് അവരെ ആരാധിക്കുന്നവരാണെന്നുമുള്ള മഹാനായ തിരുവള്ളുവറിൻ്റെ വാക്കുകൾ ഞാൻ ഓർമ്മപ്പെടുത്തുകയാണ്.”- മോദി പറഞ്ഞു

By Divya