Fri. Mar 29th, 2024
റിയാദ്:

കഴിഞ്ഞ രണ്ട് ദിവസമായി സൗദി അറേബ്യയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും കൂടുതല്‍ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രാലയം. കൊവിഡ് നിയന്ത്രണത്തില്‍ ഇതുവരെ രാജ്യം സ്ഥിരത കൈവരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ മുഹമ്മദ് അല്‍ അബ്‍ദുല്‍ ആലി പറഞ്ഞു.

രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വക്താവ് ഇന്ന് അറിയിച്ചത്. ഇന്ന് 356 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരിൽ 308 പേർ രോഗമുക്തരായി. 2574 പേരാണ്  രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നത്.

ഇവരിൽ 473 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

By Divya