ആലപ്പുഴ:
വയലാറിലെ നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേർ അറസ്റ്റിൽ. എസ് ഡിപിഐ പ്രവർത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസർ, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൽ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ , സുനീർ, ഷാജുദീൻ എന്നിവരാണ് അറസ്റ്റിലായത്.
ഫോറന്‍സിക് സംഘവം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വടിവാളുകള്‍ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ ഇരുപത്തിയഞ്ചിലധികം പേർ പ്രതികളാകുമെന്നാണ് വിവരം. നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് സൂചന. കൂടുതൽ പേരുടെ അറസ്റ്റ് അടുത്ത മണിക്കൂറുകളിൽ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ആസൂത്രിതമായി സംഘടിച്ചെത്തി നടത്തിയ കൊലപാതകം തന്നെയാണിതെന്നാണ് പൊലീസ് പറയുന്നത്.
എസ്‍ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണ (22) ഇന്നലെ കൊല്ലപ്പെട്ടത്. നന്ദു കൃഷ്ണയുടെ മൃതദേഹം ഇപ്പോള്‍ ചേര്‍ത്തല ആശുപത്രിയിലാണുള്ളത്. അല്‍പ്പസമത്തിനകം കൊവിഡ് പരിശോധനകള്‍ക്ക് ശേഷമായിരിക്കും പോസ്റ്റേമോര്‍ട്ടം നടപടികള്‍ തുടങ്ങുക. രണ്ട് മണിക്ക് ശേഷം വിലാപയാത്ര നടത്തും. അതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍.
https://www.youtube.com/watch?v=DfOVoGKBvSc