Wed. Jan 22nd, 2025
കൊച്ചിയിലെ ദൃശ്യ വിരുന്നിന്റെ വിശേഷങ്ങളിലൂടെ

കൊച്ചി:

വർണ ശോഭയിലും വ്യത്യസ്‍തമാർന്ന സിനിമ അനുഭവത്തിലും കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്ര മേള അരങ്ങേറി. ഫെബ്രുവരി 17 മുതൽ 21 വരെ നീണ്ടു നിന്ന ചലച്ചിത്ര മേള സിനിമ ആസ്വാദകർക് ഇത്തവണ വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ മേള നാല് മേഘലകളിലായിട്ടാണ് നടക്കുന്നത് അതിലെ രണ്ടാമത്തെ മേഖലയായിരുന്നു കൊച്ചി.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കൊച്ചിയിൽ വെച്ച് രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നത് അതുകൊണ്ട് തന്നെ മധ്യകേരളത്തിലെ സിനിമ പ്രേമികൾക്ക് സൗകര്യപ്രദമായി എത്തിച്ചേരാൻ സാധിച്ചു. തിരുവനന്തപുരത്തെ അപേക്ഷിച്ച് യുവത്വങ്ങൾ ഈ മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. റിസർവേഷൻ സംബന്ധമായി പ്രശ്നങ്ങൾ കാണികൾ അഭിമുഖീകരിച്ചിരുന്നു എന്ന അവർ തന്നെ പറയുമ്പോൾ ഇത്തരം ഒരു സാഹചര്യത്തിൽ സിനിമ എല്ലാരിലും എത്തിക്കാൻ ചലച്ചിത്ര അക്കാദമി കാണിച്ച മികവിനെ കയ്യടിയ്ക്കാനും കാണികൾ മറന്നില്ല.

സരിത, സവിത, സംഗീത, ശ്രീധർ, കവിത, പദ്‌മ തുടങ്ങിയ തീയേറ്ററുകളിലായിരുന്നു പ്രദർശനം. പ്രദർശനം കാണാൻ എത്തിയ പ്രേക്ഷകർ ഐഎഫ്എഫ്കെയുടെ വിശേഷങ്ങൾ വോക്ക് മലയാളത്തിനോട് പങ്കുവെച്ചു.

https://www.youtube.com/watch?v=hE7kC3_UGS8&list=PLsEKH5hfDvmKHEhyfIfYvc566qjoY3B9X&index=2