Mon. Dec 23rd, 2024
മെൽബൺ:

ഫെയ്സ്ബുക്കും ഓസ്ട്രേലിയയും വീണ്ടും ചങ്ങാതിമാരായി. സർക്കാരുമായി ധാരണയിലെത്തിയതിനെത്തുടർന്നു വാർത്തകൾ പങ്കിടുന്നതു ഫെയ്സ്ബുക് പുനരാരംഭിച്ചു. വാർത്തകൾക്കു മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന നിയമം സർക്കാർ തയാറാക്കിയതോടെയാണു ഫെയ്സ്ബുക് കഴിഞ്ഞയാഴ്ച മുതൽ വാർത്തകൾ ഷെയർ ചെയ്യുന്നതു നിർത്തിവച്ചത്.

ഇതെത്തുടർന്ന് ഓസ്ട്രേലിയൻ സർക്കാരിന്റെ അറിയിപ്പുകളും കോവിഡ് മുന്നറിയിപ്പുകളും വരെ ഫെയ്സ്ബുക്കിൽനിന്ന് അപ്രത്യക്ഷമായി. ഓരോ മാധ്യമസ്ഥാപനവുമായി കരാർ ഉണ്ടാക്കാമെന്നാണു ഫെയ്സ്ബുക് സമ്മതിച്ചിട്ടുള്ളത്. സർക്കാർ ചില ഭേദഗതികൾക്കു തയാറായിട്ടുണ്ടെന്നും ഫെയ്സ്ബുക് വ്യക്തമാക്കി.

വാർത്തകൾ പങ്കിടുന്നതിനു മാധ്യമസ്ഥാപനങ്ങൾക്കു സമൂഹമാധ്യമങ്ങൾ പണം നൽകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമം ഓസ്ട്രേലിയ പാർലമെന്റ് പാസാക്കാൻ പോകുന്നതേയുള്ളൂ.

By Divya