Reading Time: < 1 minute
തിരുവനന്തപുരം:

ഇന്ധനവില വീണ്ടും കൂട്ടി എണ്ണ കമ്പനികള്‍. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് കൊച്ചിയില്‍ ലീറ്ററിന് 91രൂപ 48 പൈസയായി. ഡീസലിന് 86 രൂപ 11 പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയും ഡീസലിന് 87 രൂപ അറുപത് പൈസയും കടന്നു.

ഈ മാസം പെട്രോളിന് നാലര രൂപയും ഡീസലിന് നാലു രൂപ തൊണ്ണൂറ്റിരണ്ട്പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ രണ്ടുദിവസം മാത്രമാണ് ഇന്ധനവില കൂട്ടാതിരുന്നത്.

Advertisement