Sat. Apr 26th, 2025
തിരുവനന്തപുരം:

ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിർമ്മാണ വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ശബരിമല രാഷ്ട്രീയ മുക്തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര തന്ത്രി, ഗുരു സ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുടെ ഭരണസമിതിക്ക് നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹത്തിനെതിരെ യുപി മോഡല്‍ നിയമ നിർമ്മാണം നടത്തും.

ക്രൈസ്തവ സഭകളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും ബിജെപി വ്യക്തമാക്കുന്നു. കുമ്മനം രാജശേഖരന്‍ കണ്‍വീനറായുള്ള സമിതിയുടെ നേതൃത്വത്തിലാണ് ബിജെപിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നത്. ഈ സമിതിയുടെ നിർദ്ധേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമിതി ഈ മാസം 27 ന് യോഗം ചേരും. 38 ഇന വാഗ്ദാനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയിലുണ്ടാവുക.

By Divya