തിരുവനന്തപുരം:
കരമന–കളിയിക്കാവിള ദേശീയ പാതയിൽ തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ കൊടിനടയ്ക്ക് സമീപം റോഡിന് നടുവിൽ പൊലീസ് ജീപ്പ് നിർത്തിയിട്ട് ഹൈവേ പൊലീസിന്റെ ഹെൽമെറ്റ് പരിശോധന. കഴിഞ്ഞദിവസം ഒരു മണിക്കൂറോളം ഇത്തരത്തിൽ പരിശോധന നടന്നു. ഇതിനുമുൻപും ഇതുപോലെ ഹെൽമറ്റ് പരിശോധന നടന്നിരുന്നു.
തിരക്കേറിയ കൊടിനട ജംക്‌ഷനിൽ സിഗ്നൽ ലൈറ്റും ട്രാഫിക് പൊലീസും ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നതായി നേരത്തെ തന്നെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു. നേരത്തേ അഞ്ചുപേർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയിരുന്നത്.
ട്രാഫിക് നിയന്ത്രിക്കാനോ, ദേശീയപാതയിൽ അപകടങ്ങളോ മറ്റോ ഉണ്ടായാൽ തിരിഞ്ഞുനോക്കാനോ ശ്രമിക്കാത്ത സംഘമാണ് ജീപ്പ് റോഡിനു നടുവിൽ, നിർത്തി ഇരുചക്രവാഹന യാത്രക്കാരെ വേട്ടയാടുന്നതെന്ന് പരാതിയുണ്ട്. ഇതിനെതിരെ മേലുദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ഇത് ആവർത്തിച്ചാൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും നാട്ടുകാർ അറിയിച്ചു.
https://www.youtube.com/watch?v=8omH88xSZVk