കറി വിളമ്പുന്നതിനിടെ തര്‍ക്കം; കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്

വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മിലായിരുന്നു വഴക്കും തുടര്‍ന്ന് കൂട്ടത്തല്ലും. അടിപിടിയില്‍ സ്ത്രീകൾ ഉൾപ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു.

0
138
Reading Time: < 1 minute

കൊല്ലം:

കൊല്ലം ആര്യങ്കാവില്‍ കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്. സദ്യയിലെ കറി വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കെെയ്യാങ്കളിയില്‍ കലാശിച്ചത്. വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മിലായിരുന്നു വഴക്കും തുടര്‍ന്ന് കൂട്ടത്തല്ലും. അടിപിടിയില്‍ സ്ത്രീകൾ ഉൾപ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു.

ആര്യങ്കാവ് പൊലീസെത്തിയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള അടിപിടി അവസാനിപ്പിച്ചത്. മദ്യപിച്ച് വിവാഹത്തിനെത്തി സംഘര്‍ഷമുണ്ടാക്കിയ ഏഴു പേര്‍ക്കെതിരെ പൊലീസും കേസെടുത്തു.

ബന്ധുക്കള്‍ തമ്മില്‍ കെെയ്യാങ്കളി നടന്നെങ്കിലും ആര്യങ്കാവ് സ്വദേശിനിയായ വധുവും കടയ്ക്കല്‍ നിന്നുള്ള വരനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. വധു വരനൊപ്പം വീട്ടിലേക്ക് സന്തോഷത്തോടെ പോയി.

Advertisement