Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവ്‌ലിന്‍ കേസിൽ ഒടുവിൽ വാദം ആരംഭിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ലാവ്‌ലിന്‍ കേസ് വീണ്ടും സജീവമാകാനൊരുങ്ങുന്നത്. നാളെ കേസിൽ വാദത്തിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജസ്റ്റിസ് യുയു ലളിതിന്‍റെ അധ്യക്ഷയിലുള്ള ബെഞ്ചിന് മുമ്പാകെ വാദം ആരംഭിക്കാന്‍ തയ്യാറാണെന്നാണ് സിബിഐ വ്യക്തമാക്കിയത്.

അതേസമയം, കൈമാറുമെന്ന് പറഞ്ഞ കേസുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് കോടതിക്ക് സിബിഐ ഇതുവരെ നല്‍കിയിട്ടില്ലയെന്നാണ് വിവരം

കേസിൽ വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. തുഷാര്‍ മേത്തയാവും നാളെ കോടതിയിൽ സിബിഐക്കായി ഹാജരാവുക എന്നാണ് സൂചന. ഇതുകൂടാതെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനെ കൂടി ഈ കേസില്‍ ഹാജരാക്കാന്‍ സിബിഐ ആലോചിക്കുന്നുണ്ട്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകുെയുള്ള ആറാമത്തെ കേസായാണ് ലാവ്ലിന്‍ കേസ് ലിസ്ററ് ചെയ്തിരിക്കുന്നത്.

സിബിഐ സമയം നീട്ടി ചോദിച്ചത് കാരണം ഇതുവരെ ഇരുപത് തവണയാണ് എസ്എൻസി ലാവ്‌ലിന്‍ കേസിൻ്റെ വാദം സുപ്രീം കോടതി മാറ്റിവച്ചത്. ഇതിനിടെ കേസ് പരിഗണിക്കുന്ന ഡിവിഷൻ ബെ‍ഞ്ചിനും മാറ്റമുണ്ടായി. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവിൽ കേസ് പരിഗണിക്കുന്നത്.

https://www.youtube.com/watch?v=YueDsVhgfXo

By Binsha Das

Digital Journalist at Woke Malayalam