ദോഹ:
ഔദ്യോഗിക സന്ദർശനത്തിന് ഖത്തറിലെത്തിയ ചൈനീസ് പോളിറ്റ്ബ്യൂറോ അംഗവും സെൻട്രൽ ഫോറിൻ അഫയേഴ്സ് കമ്മീഷൻ ഡയറക്ടറുമായ യാങ് ജിചിയുമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കൂടിക്കാഴ്ച നടത്തി. ഖത്തറും ചൈനയും തമ്മിലുള്ള ഉ
ഭയകക്ഷി ബന്ധവും പൊതു താത്പര്യവിഷയങ്ങളും കൂടിക്കാഴ്ചയിൽ
ചർച്ച ചെയ്തു.
ഖത്തറും ചൈനയും തമ്മിലെ ഉഭയകക്ഷി ബന്ധം സ്ഥാപിച്ചതിന്റെ 32ാവാർഷികത്തോടനുബന്ധിച്ച് വിദേശകാര്യമന്ത്രി ചൈനീസ് പൊളിറ്റിക്കൽ ബ്യൂറോ അംഗത്തിന് ആശംസയും അഭിനന്ദനവും അറിയിച്ചു.ചൈനയിൽ നിന്നുള്ള ഉന്നതതല സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.