Sun. Dec 22nd, 2024
കോഴിക്കോട്:

തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൻസിപിക്ക് ലഭിക്കുന്ന സീറ്റിൽ പുതുമുഖത്തിന് അവസരം നൽകണമെന്ന് എൻസിപി ജില്ലാ നിർവാഹക സമിതി യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു. എട്ടു തവണ മത്സരിച്ച മന്ത്രി എ കെ ശശീന്ദ്രൻ ഇത്തവണ മാറി നിൽക്കണമെന്നാണ് വടകര, കൊയിലാണ്ടി, മേപ്പയൂർ ബ്ലോക്കുകളിൽനിന്നുള്ള നിർവാഹക സമിതി അംഗങ്ങൾ ആവശ്യപ്പെട്ടത്. എ കെ ശശീന്ദ്രന്റെ അസാന്നിധ്യത്തിലായിരുന്നു യോഗം.

ശശീന്ദ്രൻ കോഴിക്കോട് ജില്ലയിൽനിന്ന് 3 തവണ എംഎൽഎയും ഒരു തവണ മന്ത്രിയുമായി. ഇനി ജില്ലയിൽനിന്നുള്ളവർക്ക് അവസരം നൽകണം. വലിയ പാർട്ടികളായ സിപിഎമ്മിൽ രണ്ടു ടേമും സിപിഐയിൽ 3 ടേമും കർശനമാക്കുമ്പോൾ ചുരുങ്ങിയ സീറ്റുകളുള്ള എൻസിപിയിൽ ഒരാൾതന്നെ എട്ടു തവണയിൽ കൂടുതൽ മത്സരിക്കുന്നത് ശരിയാണോ എന്നും ചോദ്യമുയർന്നു. മൂന്നു ബ്ലോക്കുകളിൽനിന്നുള്ള ചില അംഗങ്ങൾ മാത്രമാണ് ഈ അഭിപ്രായമുയർത്തിയതെങ്കിലും ഇതിനെ എതിർത്ത് ആരും രംഗത്തെത്തിയില്ല.

By Divya