Wed. Jan 22nd, 2025
തിരുവനന്തപുരം:

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തരംതാഴരുതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി ട്രോളിങ് കരാർ ആരോപണം മന്ത്രി നിഷേധിച്ചു. ആരോപണം അസംബന്ധമാണെന്നും പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുതെന്നും മന്ത്രി പറഞ്ഞു.

ന്യൂയോർക്കിൽ വച്ച് കമ്പനിയുമായി ഒരു ചർച്ചയും നടന്നിട്ടില്ല. കമ്പനി പ്രതിനിധികൾ ഓഫിസിൽ വന്ന് കണ്ടിട്ടുണ്ടാകാം. സർക്കാരിന് കൃത്യമായ ഫിഷറീസ് നയമുണ്ട്. അതനുസരിച്ചേ തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച ചർ‌ച്ചയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു. ഇഎംസിസി ഡയറക്ടർ, മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് ‍ഡയറക്ടർ എന്നിവർ ചിത്രത്തിലുണ്ട്. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ ചർച്ചയെന്നതിനുമുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടിരുന്നു.

By Divya