Mon. Dec 23rd, 2024
ദോ​ഹ:

കൊവിഡ് -19 വാ​ക്സി​ൻ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ സ്​​കൂ​ൾ അദ്ധൃാപകരെയും അ​ഡ്മി​നി​സ്​ട്രേറ്റിവ് ജീ​വ​ന​ക്കാ​രെ​യും ഉ​ൾ​പ്പ​പ്പെ​ടു​ത്താ​ൻ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു.ദേശീയകൊവിഡ് -19 വാ​ക്സി​നേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് മു​ൻ​ഗ​ണ​ന പട്ടികയിൽ അദ്ധ്യാപകരെയും, ജീ​വ​ന​ക്കാ​രെ​യും ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതിനായി ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ (ക്യുഎൻസിസി) പ്രൈമറി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ (പിഎച്ച്സിസി) വി​ശാ​ല​മാ​യ വാക്സിനേ​ഷ​ൻ കേ​ന്ദ്രം തു​റ​ന്ന​താ​യി മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു.

വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് ക്ഷ​ണി​ച്ചു​കൊ​ണ്ട് അദ്ധ്യാപകർക്കും,സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും സ​ന്ദേ​ശം അ​യ​ക്കു​മെ​ന്നും വാ​ക്സി​ൻ സ്വീ​ക​രി​ക്കേ​ണ്ട സ​മ​യ​വും തീ​യ്യതിയും അ​തി​ൽ അ​റി​യി​ക്കു​മെ​ന്നും മന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നും നോ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക​യെ​ന്നു മ​റ്റു​ള്ള​വ​ർ ക്ഷ​ണം ല​ഭി​ക്കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

By Divya