Fri. Mar 29th, 2024
private bus
തിരുവനന്തപുരം:

കുതിച്ചുയരുന്ന ഇന്ധന വില വർദ്ധന മൂലം സർവ്വീസ് നിർത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ഉടമകൾ. എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ 50 ബസ്സുകൾ സർവ്വീസ് നിർത്തി. ഇന്ധന വില ഇനികൂടിയാൽ ബാക്കിയുള്ള സർവ്വീസുകൾ കൂടി നിർത്തേണ്ട അവസ്ഥയിലാണ് ബസ്സ് ഉടമകൾ.

കൊവിഡിനെ തുടർന്ന് സ്വകാര്യ ബസ്സുകൾക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. നഷ്ടത്തിൽ നിന്ന് കര കയറാനുള്ള ശ്രമത്തിനിടെ ആണ് ഇന്ധന വില കുതിച്ചുയർന്നത്.ഇന്ധന വിലയുടെ പേരിലുള്ള കൊള്ളക്കെതിരെ ഈ മാസം 25ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് ബസ്സ് ഉടമകൾ.

By Divya