Mon. Dec 23rd, 2024
ചെന്നൈ:

പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സിൻ നിരോധിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. കൊവിഷീൽഡ് വാക്സിൻ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നോട്ടീസ്. വാക്സിൻ സ്വീകരിച്ചതിന് ശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും ഇതിനു നഷ്ടപരിഹാരമായി 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

രാജ്യത്തെ കൊവിഡ‍് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നതിന് പിന്നാലെയാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ട കൊവിഷിൽഡ് വാക്സിനെതിരെ കോടതിയിൽ ഹര്‍ജി എത്തിയത്.

By Divya