Mon. Dec 23rd, 2024
Kayamkulam Taluk Hospital building construction viral video

 

കായംകുളം:

കായംകുളം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു വശത്ത് പുതിയ കെട്ടിടത്തിന്റെ തേപ്പ് പണി നടക്കുന്നു, അതിന് ഒപ്പം തന്നെ അതേ സ്ഥലത്ത് പെയിന്റിംഗും നടക്കുന്നു. ഭരണം അവസാനിക്കുന്നതിന് മുമ്പ് ‘ഉദ്ഘാടനം’ ചെയ്തു തീർക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ നെട്ടോട്ടത്തിന്റ നേർ സാക്ഷിയാണ് ഈ ദൃശ്യങ്ങളെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

യു പ്രതിഭാ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ‘തേപ്പിനൊപ്പം പെയിന്‍റടി’ എന്ന പേരിൽ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ  പ്രചരിച്ചതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി നിർമ്മാണം തടഞ്ഞു. തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്താനാണ് രണ്ട് ജോലികളും ഒരുമിച്ച് ചെയ്യുന്നതെന്നും കൃത്യമായ മേൽനോട്ടമില്ലാതെ അശാസ്ത്രീയമായാണ് കെട്ടിട നിർമ്മാണം നടക്കുന്നതെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപണം. 

https://www.youtube.com/watch?v=-W-zZ6E9Kcg

By Athira Sreekumar

Digital Journalist at Woke Malayalam