Sun. Dec 22nd, 2024
അബുദാബി:

കൊവിഡ് പോസിറ്റീവ് ആയവർ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നാൽ തടവും പിഴയും. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്.

നിയമം ലംഘിക്കുന്നവർക്ക് 10,000 മുതൽ 50,000 ദിർഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. യഥാസമയം ആരോഗ്യ വിഭാഗത്തെ അറിയിക്കുന്നതിലൂടെ ശരിയായ ആരോഗ്യപരിചരണം ലഭിക്കാനും രോഗപ്പകർച്ച തടയാനും സാധിക്കുമെന്നും ഓർമിപ്പിച്ചു. കൊവിഡ് ഉൾപ്പെടെ സാംക്രമിക രോഗം ബാധിച്ചവരും സമ്പർക്കം പുലർത്തിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിക്കുന്നതോടെ രോഗിയുടെ അവസ്ഥ മനസിലാക്കി ആവശ്യമായ മാർഗനിർദ്ദേശം നൽകും.

രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തും

By Divya