തിരുവനന്തപുരം:
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി കമ്പനിയുമായുള്ള കരാറിൽ അയ്യായിരം കോടിയുടെ അഴിമതി നടന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ.അത്തരമൊരു കരാറേയില്ലെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മോഹം നടപ്പില്ലെന്നും അവർ വ്യക്തമാക്കി.
ട്രോളറുകൾക്ക് ലൈസൻസ് കൊടുക്കേണ്ടത് ഫിഷറീസ് വകുപ്പാണ്. ഡിഎഫ്‌സി ട്രോളറുകൾക്ക് അനുമതി നൽകാനുള്ള അധികാരവും വകുപ്പിനാണ്.ഇതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷ പോലും മുമ്പിൽ വന്നിട്ടില്ല- മന്ത്രി വ്യക്തമാക്കി.
അമേരിക്കയ്ക്ക് പോയത് യുഎന്നുമായുള്ള ചർച്ചയ്ക്കാണെന്നും മന്ത്രി പറഞ്ഞു.നടക്കാത്ത കാര്യത്തെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനമെന്താണെന്നും അവർ ചോദിച്ചു.